അഖില തിരുവിതാംകൂർ മലഅരയ മഹാസഭ വാർഷിക പൊതുയോഗം സംസ്ഥാന പ്രസിഡണ്ട് കെ ബി ശങ്കരൻറെ അദ്ധ്യക്ഷതയില്‍ നടന്നു. ജനറൽ സെക്രട്ടറി വി പി ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ഖജാൻജി വി എൻ രുഗ്മിണി കണക്ക് അവതരിപ്പിച്ചു. 6871000 രൂപ വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് യോഗം അംഗീകരിച്ചു. ഡയറക്ട് ബോർഡിൽ ഒഴിവുവന്ന സ്ഥാനത്തേക്ക് കെ ബി ശങ്കരൻ, പി വി വിജയൻ, എംഐ വിജയൻ കെ ആർ തങ്കപ്പൻ പി ജി മോഹനൻ, പി ബി ശ്രീനിവാസൻ എന്നിവരെ തെരഞ്ഞെടുത്തു. ഭാരവാഹികളായി കെ ബി ശങ്കരൻ പൂമാല, (പ്രസിഡണ്ട്) എം എസ് സതീഷ് കാളകെട്ടി (വൈസ് പ്രസിഡണ്ട്) പി കെ ശശി ഇടുക്കി (ജനറൽ സെക്രട്ടറി) റ്റി ഐ ലീല കോട്ടയം (ജോയിൻറ് സെക്രട്ടറി) പി ബി ശ്രീനിവാസൻ ഉറുന്പിക്കര (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.